Thursday, February 26, 2009

കപടസദാചാരം എന്ന കുഴലൂത്ത്‌

സദാചാരം - ഹാ! എത്ര മനോഹരമായ പദം. നാം ഭാരതീയര്‍ എന്നും കൊട്ടിഘോഷിച്ചു വിളക്കത്തും വെയിലത്തും പൂജിക്കുന്ന സാമൂഹികമൂല്യം. കുട്ടന്‍സിന്റെ ഒരു നിര്‍വ്വചനം ആദ്യം പറഞ്ഞോട്ടെ, ഒരു സമൂഹത്തിന്‌ ആകെമൊത്തംടോട്ടല്‍ അംഗീകരിക്കാവുന്നതും പ്രോല്‍സാഹിപ്പിക്കാവുന്നതുമായ ഒരു പെരുമാറ്റരീതിയെ ആണല്ലോ ഈ സദാചാരം ന്നു പറയുന്നത്‌? അല്ല, അല്ലേ? ഇനി അല്ലെന്നാണെങ്കിലും വായിക്കാതിരിക്കണ്ട, തുടര്‍ന്നു വായിച്ചാലും.

മര്യാദക്കാരെ നമുക്കു വെറുതെ വിടാം, അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. വേറെ ചില ടീമുകളുണ്ട്‌. കണ്ടാല്‍ നല്ല സെറ്റപ്പൊക്കെയായിരിക്കും, ഉടുത്തൊരുങ്ങി, കുളിച്ചു കുട്ടപ്പനായി(ചുന്തരിക്കുട്ടിയായും) ഇങ്ങനെ പ്രത്യക്ഷപ്പെടും. പുറമെയുള്ള മോടിയേ ഉള്ളൂ കേട്ടോ. ഒരുമാതിരി പുല്ലാങ്കുഴലിന്റെ കാര്യം പറഞ്ഞതുപോലെയാ? എന്താണെന്നറിയാമോ? പുല്ലാങ്കുഴലിന്റെ ഒച്ച കേള്‍ക്കാനൊക്കെ നല്ല രസമാ, ന്നാലും അതിന്റകത്ത്‌ മുഴുവന്‍ തുപ്പലാ-ന്ന്‌.

ഇത്രയും വായിക്കുമ്പോള്‍ തന്നെ പല പല മുഖങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നുണ്ടാവും. പണ്ടുകാലത്ത്‌ ബന്ധങ്ങളിലും സൗഹൃദങ്ങളിലും നന്മ മാത്രം കണ്ടിരുന്നവരാണു നാം. ഇന്നു രക്തബന്ധങ്ങളുടെ പോലും ഇഴയടുപ്പം കുറഞ്ഞു. സൗഹൃദങ്ങളില്‍ നിന്ന്‌ ആത്മാര്‍ഥത ഐസ്‌ക്രീം പോലെ ഉരുകിപ്പോയി. ആണ്‍-പെണ്‍ കൂട്ടുകാര്‍ക്കിടയിലെ അകലം കുറഞ്ഞു, അടുപ്പം കൂടി. 'അവനോട്‌ ഞാന്‍ എല്ലാക്കാര്യങ്ങളും ഷെയര്‍ ചെയ്യും' എന്നൊരു പെണ്‍കുട്ടി പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം അവളുടെ മന്ത്‌ലി പീരീഡ്‌സ്‌ വരുന്നത്‌ എന്നാണെന്ന് അവനും അറിയാം എന്നത്രേ. 'ഞാന്‍ വളരെ ഫ്രാങ്ക്‌ ആണ്‌' എന്നൊരു ആണ്‍കുട്ടി പെണ്ണിനോട്‌ പറഞ്ഞാല്‍ അവളോട്‌ 'സെക്സിനെപ്പറ്റി വാ തോരാതെ സംസാരിക്കും, അശ്ലീലനര്‍മ്മങ്ങള്‍ പറയും' എന്നത്രേ. അതെ, അങ്ങനെ ആയിരിക്കുന്നു. ഇ-മെയിലിലും മറ്റും നമുക്കു ഫോര്‍വാര്‍ഡ്‌ ആയോ അല്ലെങ്കില്‍ ചില ഫയല്‍ ഷെയറിംഗ്‌ സൈറ്റുകളില്‍ നിന്നും ഡൗന്‍ലോഡ്‌ ചെയ്യാവുന്ന ചില .amr ഫയലുകളും കാട്ടിത്തരുന്നത്‌ ഇതോക്കെ തന്നെ. കോളേജ്‌ കുമാരികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനിയിലെ ജോലിക്കാരും എല്ലാം ഇതിലുണ്ട്‌. ജോലിയും വിദ്യാഭാസവും ഇല്ലാത്തവര്‍ മാത്രമല്ല ഇതില്‍ പങ്കാളികളായിരിക്കുന്നത്‌ എന്നു സാരം. ആണുങ്ങളെപറ്റി പറയേണ്ടല്ലോ? അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിലെ പഞ്ചാരക്കുട്ടനായ ഒരു ഡോക്ടര്‍ കഥാപാത്രം വക്കീലായും എഞ്ചിനീയറായും കണ്ടക്ടറായും വിദ്യാര്‍ഥിയായും എന്തിനേറെ കസിനായും ചിലപ്പോള്‍ സ്വന്തം അച്ഛനോ സഹോദരനോ വരെ ആയിപ്പോലും ജീവിക്കുന്നുണ്ട്‌ എന്നതാണു യാഥാര്‍ഥ്യം. എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നൊരു ചോദ്യം മനസ്സില്‍ തെളിയുന്നുണ്ടോ? കുറെ ഉദാഹരണങ്ങള്‍ അറിയാവുന്നതു കൊണ്ടു തന്നെ.

കണ്ടിട്ടുപോലുമില്ലാത്ത ഒരാണിനോട്‌ (ആ വോയ്‌സ്‌ ട്രാക്ക്‌ സത്യമാണെങ്കില്‍) ഒരു സ്ത്രീ സ്വന്തം ശരീര അളവുകളും ഭര്‍ത്താവിന്റെ പ്രണയ ചേഷ്ടകളും കിടപ്പറയിലെ താല്‍പര്യങ്ങളും ഒക്കെ വര്‍ണ്ണിക്കുന്നു.

ഒരു പെണ്‍കുട്ടി വളരെ ബുദ്ധിമുട്ടിയാണെങ്കിലും ആര്‍ത്തവത്തെക്കുറിച്ച്‌ സുഹൃത്തിനു(ആണ്‍) ക്ലാസ്സെടുക്കുന്നു.

വീട്ടമ്മയെന്നു(ശബ്ദത്തില്‍ നിന്നും അങ്ങനെ തോന്നുന്നു ) ഒരു സ്ത്രീ തന്റെ ജാരനോട്‌ പണ്ടു കണ്ട ഒരു രതിക്രീഡ വിവരിക്കുന്നു.

ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കു പോകുന്ന നേഴ്സിംഗ്‌ വിദ്യാര്‍ഥിനി സ്ലീപ്പര്‍ കോച്ചില്‍ സഹപാഠി(കാമുകനല്ല, വെറും സഹപാഠി!)യോടൊപ്പം ശയിക്കുന്നു. ടിക്കറ്റ്‌/ഭക്ഷണം/വെള്ളം അവന്റെ ചെലവ്‌.

വാരന്തയത്തില്‍ പാര്‍ക്കില്‍ പോയ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കണ്ടത്‌ മരത്തിന്റെ മറവില്‍ കാമുകന്റെ മടിയില്‍ പ്രണയപരവശയായി കിടക്കുന്ന സ്വന്തം അദ്ധ്യാപികയെ. (അവര്‍ക്കു നാട്ടില്‍ ഭര്‍ത്താവും കുട്ടിയുമുണ്ട്‌.)

വീട്ടില്‍ നിന്നു മാറിനിന്നു ജോലി ചെയ്യുന്ന ഒരു മലയാളിമങ്ക ചെയ്തത്‌ ഒരു പടി കൂടി കടന്ന്- പൂര്‍വ്വകാമുകനെ തന്റെ താമസസ്ഥലത്ത്‌ വിളിച്ചുവരുത്തി ഒരു വാരാന്ത്യം കൊഴുപ്പിച്ചു. പോകാന്‍ നേരം യാത്രക്കൂലിയും പോക്കറ്റ്‌ മണിയായി 2000 രൂപയും. അവരുടെ ഭര്‍ത്താവ്‌ ഇതൊന്നുമറിയാതെ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്‌.

ഭര്‍ത്താവില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു അദ്ധ്യാപിക യുവാവായ സ്വന്തം വിദ്യാര്‍ഥിയില്‍ നിന്നും കാമശമനം നേടുന്നു(ഇതിലെന്ത്‌ പുതുമ?). എന്നിട്ടോ? 'ദേ ആ പോകുന്ന കക്ഷി എന്റെ പഴയ ഒരു ട്യൂട്ടറായിരുന്നു, (ഒരു വെടലച്ചിരിയോടെ) നമ്മടെ ഒരു സെറ്റപ്പായിരുന്നു, ഇപ്പോ കണ്ടാ വെല്യ മൈന്റൊന്നുമില്ല' എന്ന് സുഹൃത്തിനോട്‌ പറയുന്നത്‌ നേരിട്ടു കേട്ടിട്ടുള്ള ആളാണു ഞാന്‍. അതിന്റെ വേരു ചികഞ്ഞപ്പോളാണ്‌ ആ പാര്‍ട്ടി ആരാണെന്നും പിന്നിലെ കഥയെന്താണെന്നും മനസ്സിലാവുന്നത്‌. നായിക കോട്ടയം പ്രദേശത്ത്‌ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ്‌.

ഇപ്പറഞ്ഞതില്‍ ആദ്യ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നേരിട്ടറിഞ്ഞ കേസുകളാണ്‌.

ഈ അടുത്തിടെ ഒരു മഹിളാരത്നം,കലാകാരിയാണു കേട്ടൊ, ഒരു ചര്‍ച്ചയില്‍ സ്ത്രീകളുടെ സുരക്ഷയെ പറ്റിയും ഇ-പീഡനങ്ങളെപറ്റിയും യുവതലമുറയ്ക്കു ടിപ്സ്‌-ആന്‍ഡ്‌-ട്രിക്‍സ്‌ പറഞ്ഞുകൊടുക്കുന്നതു കണ്ടു. ഈ നാരി(തെറ്റിയിട്ടില്ലല്ലോ? ഇല്ല) അഴിഞ്ഞാടി നടന്നന്നതിന്റെ കഥയൊക്കെ ആ സിറ്റിയിലെ സ്കൂള്‍ കുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടു വന്നു പൊതുവേദിയില്‍ സദാചാരം പ്രസംഗിക്കുന്നു! ആത്മാഭിമാനം എന്നൊന്നുണ്ടോ ഇവള്‍ക്കൊക്കെ?

പിന്നെ, മറ്റൊന്ന്- മൊബൈല്‍ ഫോണ്‍! അറിയാത്ത നമ്പരില്‍ നിന്നുള്ള വിളികള്‍ക്ക്‌ മറുപടി പറയുന്നതു ഹോബിയാക്കിയ പെണ്‍കുട്ടികള്‍. ഉദാ: "എന്തായാലും എന്നെ അറിയുന്ന ആളല്ലല്ലോ, പിന്നെ എന്നെ ഇങ്ങോട്ടു വിളിക്കുന്നതല്ലേ, ഞാനല്‍പം 'തമാശ' പറഞ്ഞാലെന്ത്‌?" എന്നു വിചാരിച്ച്‌ ഫോണ്‍ സംഭാഷണങ്ങള്‍ നീലച്ചിത്രത്തിന്റെ ശബ്ദരേഖ പോലെയായി. അങ്ങനെയിരിക്കേ, കേരളത്തിലെ വന്‍നഗരത്തില്‍ ജോലി ചെയ്യുന്ന ഈ പെണ്ണ്‍ ഒരു ബന്ധുവിന്റെ കല്യാണത്തിനു പോയി. പതിവു പോലെ മിസ്സ്ഡ്‌ കാള്‍ ഒക്കെ അടിച്ച്‌, മൂപ്പിലാന്‍ തിരിച്ചും വിളിച്ചു അല്‍പനേരം(വളരെ ഒതുക്കത്തില്‍ - കരണം സ്ഥിരം കലപരിപാടി നടത്താന്‍ പറ്റില്ലല്ലോ, കളം വേറെയല്ലേ!) പ്രോഗ്രാം കഴിഞ്ഞപ്പോളാണ്‌ അങ്ങേത്തലയ്ക്കല്‍ കുടുംബത്തില തന്നെയുള്ള ഒരു പയ്യനായിരുന്നു എന്ന് പെണ്ണും തിരിച്ച്‌ ആണും അറിഞ്ഞത്‌. ഗള്‍ഫിലൊരിടത്ത്‌, ഒരു 'അപ്പൊയിന്റ്‌മെന്റെടുത്ത്‌' ചെന്നപ്പോള്‍ ആര്‍ക്കോ സ്വന്തം നാട്ടുകാരിയെ കാണേണ്ടിവന്നതും, 'നീ തരുമോടാ എനിക്കു കാശ്‌?' എന്നവര്‍ ചോദിച്ചതും ഒരു ബ്ലോഗില്‍ വായിച്ചത്‌ ഓര്‍ത്തു പോകുന്നു.

ഞാന്‍ പറയാനുദ്ദേശിച്ചത്‌ ഇതാ - സദാചാരം എന്നത്‌ പൊതുവേ കാണപ്പെടുന്നത്‌ എന്താണോ അത്‌ എന്നായി മാറിയിരിക്കുന്നു. അതു വ്യക്തിപരമായാലും ശരി, സാമൂഹികമായാലും ശരി. എന്നു വെച്ചാല്‍, 'ഓ, ഇപ്പോ ബസിലൊക്കെ കേറിയാല്‍ ആരെങ്കിലും ഒന്നു തൊട്ടെന്നും പിടിച്ചെന്നും ഒക്കെ ഇരിക്കും, ഒന്നു മുട്ടിനിന്നു എന്നതു കൊണ്ട്‌ ഒന്നും കളവ്‌ പോകത്തില്ലല്ലോ, നമ്മളെന്തെങ്കിലും പറഞ്ഞാല്‍ അതു വെല്യ പുകിലാകും, അവസാനം ഇതു നമ്മടെ തലയില്‍ തന്നെ വന്നു കേറും, തൊടുന്നതല്ലേയുള്ളൂ, ഞാനെന്തിനു പുലിവാലു പിടിക്കണം' ഇങ്ങനെ നൂറുകൂട്ടം ചിന്താഗതികളാണ്‌.

എന്നിട്ടു ചിലര്‍ ടിവിയിലും, വനിതോദ്ധാരണ മാസികകളിലും എന്തിന്‌ ബ്ലോഗുകളിലും വരെ അപലപിക്കുന്നു, സാമൂഹ്യ വിപത്തെന്നു പറഞ്ഞു തേങ്ങിയലറുന്നു. പോയി അന്വേഷിക്ക്‌, നിങ്ങളുടെ ചുറ്റും ഇങ്ങനെ എത്ര കള്ളക്കളികള്‍ നടക്കുന്നുണ്ടെന്ന്! കണ്ണും കാതും തുറന്നു വെയ്ക്ക്‌. കൈയ്ക്ക്‌ എല്ലുണ്ടെന്ന് കാട്ടിക്കൊടുക്ക്‌. മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ അധികാരപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്ക്‌. ആങ്ങളമാര്‍ സംരക്ഷകരാണെന്ന് തെളിയിക്ക്‌. സര്‍വ്വോപരി പെണ്ണുങ്ങള്‍, നിങ്ങളില്‍ ശേഷിക്കുന്ന നല്ലവര്‍, മാനത്തിനു വിലയുണ്ടെന്നു കരുതുന്നവര്‍, കൂട്ടത്തിലെ കീടങ്ങളെ .... എന്താന്നുവെച്ചാല്‍ ചെയ്യ്‌. നിങ്ങളുടെ നേര്‍ക്ക്‌ നീണ്ടുവരുന്ന കൈകള്‍ക്കു നേരെ കയ്യോങ്ങി അടിക്ക്‌. രണ്ടാമത്തെയും മൂന്നാമത്തെയും പിന്നത്തേതും മറ്റുള്ളവര്‍ കൊടുത്തോളും.

പിന്നെ, പണ്ടു നല്ലവര്‍ ഒരുപാടുണ്ടായിരുന്നു നമുക്കു ചുറ്റും. ഇന്നു നല്ലവര്‍ ഇല്ലെന്നല്ല, പക്ഷേ, പെഴകള്‍ ഒരുപാടുണ്ട്‌.

ഇത്രയും പറഞ്ഞത്‌ ഇതൊരു ഹോബിയും തൊഴിലും വിനോദവും ആക്കിയവരെ തുറന്നു കാട്ടാനായി. ഇനി ഇതിനു സാഹചര്യവശാല്‍ മാത്രം വശംവദരാകേണ്ടി വരുന്നവരോട്‌ -

കൂതറകള്‍ അരങ്ങു തകര്‍ക്കും, കാഴ്ചകള്‍ കാണാനും കൈയ്യടിക്കാനും അനേകര്‍ വരും. തിരുമേനിമാര്‍ കുടവയര്‍ തഴുകി കണ്ടു രസിക്കും. മേലനങ്ങാതെ കമ്പ്യൂട്ടറിലൂടെ ബ്രോഡ്‌ബാന്‍ഡ്‌ സഹായമെത്തിക്കാന്‍ കൂതറപ്പരിഷകള്‍ കൂട്ടം ചേരും. അവര്‍ പെണ്ണേ നിന്റെ മാനത്തിന്റെ ഇഴകീറും. ദുര്‍ബ്ബലയായി നിന്ന നീ തെറ്റുകാരിയെന്നു മുദ്രകുത്തപ്പെടും. നിന്റെ നിസ്സഹായത തന്നെ എറ്റവും വലിയ ശിക്ഷയാകും. അപഹാസ്യയാകുന്നതു നീയാണു സോദരീ. സഹനത്തിന്റെ വഴിയേ പോയാല്‍, ഇന്നത്തെ സ്പര്‍ശനം അനുവദിച്ചു കൊടുത്തതിനു നാളെ നീ കരയേണ്ടി വരും. അനിഷ്ടത്തിന്റെ മുന വെച്ച നോക്കുകളല്ല കാട്ടേണ്ടത്‌! അതു വെറും ഓലപ്പാമ്പാണ്‌. പ്രവര്‍ത്തിക്കാതെ പരാതി പറഞ്ഞാല്‍ പരിഹാസ്യരാവും. വ്രണിതന്റെ നിലവിളിയോട്‌ സഹതാപവും ധീരന്റെ ആഹ്വാനത്തിന്‌ പിന്തുണയുമാണു ലഭിക്കുക എന്നോര്‍ക്കുക. ‘സദാചാരരാജാ’വിന്റെ കൂതറവിളംബരങ്ങളല്ല, പ്രതികരണത്തിന്റെ യുദ്ധകാഹളം മുഴക്കൂ. നിന്നെ തുണയ്ക്കാന്‍ അനേകരുണ്ടാകും.

Disclaimer: മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ സ്ത്രീകളാണു കുറ്റക്കാര്‍ എന്നൊരു ധ്വനി വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ പുരുഷന്മാരുടെ വിക്രിയകള്‍ എഴുതി ഒരു യുഗം തീര്‍ക്കണ്ട എന്നു വിചാരിച്ചിട്ടാണെന്നു കരുതിക്കോളൂ. അത്രയ്ക്കുണ്ട്‌ ആ ഭാഗത്ത്‌.

4 comments:

  1. ഇപ്പറഞ്ഞതില്‍ ആദ്യ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നേരിട്ടറിഞ്ഞ കേസുകളാണ്‌.....അപ്പൊ ഇതാണെല്ലേ പരിപാടി...എഴുത്ത് വളരെ നന്നായിരിക്കുന്നു..പിന്നെ ഇതില്‍ കൂതറയെ വലിച്ചിഴ്ച്ചത് എന്തിനാണേന്ന് അറീയില്ല...കൂതറയെ തിരുമേനിയാക്കിയത് ഞാനാ..പക്ഷെ അത് തെറീവിളിക്കും പോരടിക്കലിനും ഉള്ള സപ്പോര്‍ട്ടാണെന്നു കരുതെണ്ട..എഴുതാന്‍ കഴിവുണ്ടല്ലോ....എന്നാല്‍ ഇതുപോലെ എഴുതൂ...കാപ്പിലാനോടും കൂതറയോടും പറ്ഞ്ഞ ഒരു വാചകമ്മുണ്ട്..ഈ മത്സരങ്ങളോന്നും നമുക്കൊന്നും നേടിത്തരുന്നില...ചില വിമര്‍ശ്ശനണളെല്ലാം തമാശ്ശയായെ നാടകക്കാരന്‍ കണ്ടുള്ളൂ...പിന്നീടാണ് അറിഞ്ഞത് ഇത് കാര്യമാണേന്നു..ഞാന്‍ പറഞ്ഞൂ വന്ന കാര്യം ഇതല്ല..നാളേ പിറക്കാനിരിക്കും പുതു തലമുറയുടെ വിളനിലങ്ങളാണ് നമ്മള്‍ ..അതു മനസ്സിലാക്കുക കൂതറയുടെയും കാപ്പിലാന്റെയും പിറകെ പോയി ഈ ബ്ലോഗെന്ന മാധ്യമത്തിനെ ദുരുപയോഗം ചെയ്യാതിരിക്കുക..കൂതറയുടെയും കാപ്പിലാനെയും നാടകക്കാരന്‍ കണ്ടത്..ഒരു മിമിക്രിക്കാ‍രായാണ് ..എന്നാല്‍ അവരുടെ ഗൌരവമേറിയ പോസ്റ്റുകളേ അതേ തരത്തിലും ..സരസമായി തീവ്രമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് രണ്ടുപേറ്ക്കും ഉണ്ട്..അതിനെ പ്രോത്സാഹിപ്പിക്കുക തമാശകള്‍ തമാശരൂപത്തില്‍ പ്രോത്സാഹിപ്പിക്കുക,,ഒരു നല്ല എഴുത്തുകാരന് എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. നല്ല പോസ്റ്റ്...
    പിന്നെ ഡിസ്ക്ലൈമര്‍ കലക്കി... അഭിവാദ്യങ്ങള്‍...

    ReplyDelete
  3. കുട്ടന്‍സേ ഇതൊക്കെ as usual ആയിപ്പൊയി. ഇനിപ്പോ നമ്മള് കരഞ്ഞിട്ടെന്താ.

    ReplyDelete
  4. സാരമില്ല മച്ചൂ..

    ഇനിയും വരും ദിനങ്ങള്‍!

    പിന്നെ ഞാനൊക്കെ പിഴകളുടെ കൂട്ടത്തിലുള്ളതാണേ..അതിനാല്‍ ഇത്‌ വായിച്ചു തീര്‍ന്നിട്ടും 'മൊത്തം അങ്ങട്‌ എഴുതീല്യാട്ടോ' എന്നാ തോന്നുന്നേ

    ReplyDelete

എന്തായാലും വന്നതല്ലേ, എന്നാ ഒന്നു കമന്റിയേച്ച്...