Wednesday, February 25, 2009

ഞാന്‍ കുട്ടന്‍സ്‌, അധികപ്രസംഗി!

അലോ..... ബൂലോകരേ...
ഞാനും വന്നു. ഇനി ഇവിടേം ഒന്നു കൈ നോക്കാമെന്നുവെച്ചാ...
എന്തിനാണെന്നൊന്നും ചോദിക്കേണ്ട.
ചുമ്മാ, ഇവിടെ ചുറ്റിപ്പറ്റിയൊക്കെ നിന്നോളാം.
പിന്നെ വല്ലോം ഇടയ്ക്കിടെ മിണ്ടീം പറഞ്ഞുമിരിക്കാം.

ആദ്യമായാ പോസ്റ്റുന്നത്.
അതിലേമിതിലേമൊക്കെ കുറെ നാളായി കറങ്ങാറുണ്ട്.
അതുകൊണ്ട് ഒരുമാതിരിപ്പെട്ടവരെയൊക്കെ സാമാന്യം പരിചയമുണ്ട്.
ശിശുവല്ല എന്നു ചുരുക്കം.

ഒരുമാതിരിപ്പെട്ട പുലികളേം എലികളേം ഒക്കെയറിയാം..
കുറെ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്.
എന്നാപ്പിന്നെ അതിന്റെ ഒരു അന്നുഭവത്തിന്റെ വെളിച്ചത്തില്‍
ഞാനും ഒന്ന് പയറ്റിയേക്കാമെന്നു വെച്ചു.
ഈ ലോകം നന്നാക്കാനോ മുടിപ്പിക്കാനോ ഇറങ്ങി പുറപ്പെട്ടതല്ല കേട്ടോ.
അത്തരം വ്യാമോഹങ്ങളുമില്ല.
പക്ഷേ, പത്ത് വര്‍ത്താനം പറയുന്നത് ഒരു ശീലമായിപ്പോയി.
അതിപ്പോ ഇന്നതു വേണമെന്നില്ല.
ഏതു കേസും പിടിക്കും.

അപ്പോ ഞാനിവിടെയൊക്കെ ഒന്നു ചുറ്റിയേച്ചു വരാം. വല്ലോം തടയുമോന്നു നോക്കട്ടെ.

6 comments:

  1. അധികപ്രസംഗത്തിന് ആശംസകള്‍... !

    ReplyDelete
  2. എന്നാപ്പിന്നെ തുടങ്ങാം‌..ല്ലേ അധികപ്രസംഗം :)
    സ്വാഗതം

    ReplyDelete
  3. പഴയ കുട്ടന്‍സ് അല്ലല്ലോ അല്ലേ?

    കുട്ടന്‍സ് എന്ന പേരില്‍ വേറെ ഒരു ബ്ലോഗറുണ്ടായിരുന്നു. ഇപ്പൊ ആക്റ്റീവ് ബ്ലോഗറല്ല. (ലിങ്ക്)

    പുതിയ ആളാണെങ്കില്‍ ബൂലോകത്തേയ്ക്ക് സ്വാഗതം.

    ReplyDelete
  4. വരിക വരിക സഹജരെ സഹന സമര സമയമായ്

    ReplyDelete
  5. പുതിയ കുട്ടന്‍സിനു സ്വാഗതം...
    ആശംസകളും..
    ‘ശ്രീ’- എഴുത്തില്‍ ആക്റ്റീവല്ലെങ്കിലും, പഴയ കുട്ടന്‍സ് ഇവിടൊക്കെ തന്നെ ഉണ്ട്..പോസ്റ്റുകള്‍ ഇടക്കിടെ വായിക്കാറുമുണ്ട്...ഓര്‍ത്തതില്‍ സന്തോഷം..

    ആശംസകള്‍
    കുട്ടന്‍സ് | S.i.j.i.t.h

    ReplyDelete
  6. I also thought my neighbour "Kuttans" came again.But this is another one.But happy to see the comment of old Kuttans.Welcome Kuttans...

    ReplyDelete

എന്തായാലും വന്നതല്ലേ, എന്നാ ഒന്നു കമന്റിയേച്ച്...