Saturday, June 20, 2009

വെള്ളമടി

ഞങ്ങളാകെ നാലു പേര്‍. ഒരു റോയല്‍ സ്റ്റാഗ് ഫുള്‍. അതെന്നാ കൊറഞ്ഞുപോയല്ലോന്നാവും ചോദ്യം. ഇല്ല. ഒട്ടും കുറഞ്ഞിട്ടില്ല. ആവശ്യത്തിന് മിക്സ്ചറും വറുത്തതും പൊരിച്ചതുമായ കൊറിക്കബിള്‍സ്. പിന്നെ കൂള്‍ ഡ്രിങ്ക്സ്. പിന്നെ ചോറ് + സാമ്പാറ്.

പറഞ്ഞുവന്നതിത്രേയുള്ളൂ. ആദ്യറൌണ്ട് എല്ലാവരും നടന്നു വീശി. രണ്ടാമത്തെയായപ്പോ നിന്നുകൊണ്ടായി അനത്ത്. മൂന്നാമത്തെ റൌണ്ട് ഒഴിച്ചപ്പൊത്തന്നെ ഇരിപ്പായി. ഉച്ചയ്ക്കു കഴിച്ചതില്‍ മിച്ചം വന്നതും വൈകിട്ടത്തേക്കു കരുതിവെച്ചതുമായ സാമ്പാര്‍ വിസ്കിയ്ക്ക് അകമ്പടിയേകി. അതൊരു വ്യത്യസ്ത അനുഭവം ആയിരുന്നു. ഹ്ഹല്ല - വിസ്കിയുടെ പിന്നാലെ വെണ്ടയ്കയും കാരറ്റും തക്കാളിക്കഷ്ണങ്ങളും യാത്ര ചെയ്യുന്നതു കണ്ട് അന്നനാളം പോലും ഞെട്ടിയിരിക്കണം. നാലുമഞ്ചും അതേയിരിപ്പില്‍ കഴിഞ്ഞു. ആറിനു മുന്നേ ഞാന്‍ ഞമ്മക്കു പറ്റൂലാന്നു പറഞ്ഞു സ്ഥലം കാലിയാക്കി.

ആറൂം കഴിഞ്ഞതോടെ ഇരുന്നടിച്ചവര് ‍കിടപ്പിലായി. ഞാന്‍ അതിനു മുന്നേ കിടപ്പിലായെന്നു പറയേണ്ടതില്ലല്ലോ? അങ്ങനെ കിടന്നൊന്നു മയങ്ങവേ ഏതോ ഒരു കഴുവേറിമോന്‍ വന്നു തെരുതെരാ ഡോര്‍ബെല്ല് അടിക്കുന്നതുകേട്ടാണു ഞാന്‍ ഉണര്‍ന്നത്. മറ്റവന്മാര്‍ തുറക്കും എന്നു കരുതി ഞാന്‍ വീണ്ടും മൂടിപ്പുതച്ച് കിടന്നു. വിസിറ്റര്‍ ബെല്ലടി നിര്‍ത്തുന്നില്ലെന്നു കണ്ടു ചെന്നു ഉറക്കച്ചടവോടെ തുറന്നപ്പോഴാണ് അന്നു ഡ്യൂട്ടിക്കുപോയ മറ്റൊരു സഹമുറിയനായിരുന്നു അതെന്നു മനസ്സിലായത്. കുടിയന്മാരുടെ സന്തോഷവും ആലസ്യവും ആ നാറിക്കുണ്ടോ അറിയാവൂ?

അടുക്കളയില്‍ നോക്കിയപ്പോള്‍ ഗ്ലാസ്സുകളും പാത്രങ്ങളും നിരത്തിയിട്ടിരിക്കുന്നു. പാവങ്ങള്‍! ലാസ്റ്റ് പായ്ക്കില്‍ പൂസായി വീണുകാണും. എല്ലാ പൂക്കുട്ടിമാരും കിടന്നു പൂര ഉറക്കമാണ്. അതൊക്കെ ഒന്നു ഓറ്ഡറാക്കി.

അങ്ങനെ നോക്കിയപ്പോല്‍ കുപ്പിയില്‍ കൃത്യം ഒരു പെഗ് കൂടി അവശേഷിക്കുന്നു! ആനന്ദലബ്ധിക്കിനിയെന്തുവേണം? എന്റെ സ്കോറും അവരുടെതിനു സമാനമാക്കാന്‍ അതു ഗ്ലാസ്സ്സില്‍ പകര്‍ന്ന്‍ ന്യായമായി(ആല്‍ക്കഹോള്‍ അധികം നേര്‍പ്പിച്ച് മലീമസമാക്കാതെ) വെള്ളം പകര്ന്ന് ഒറ്റവലിക്കു തീര്‍ത്തു. അത് ആമാശയത്തില്‍ ചെല്ലും മുന്‍പേ ഗ്ലാസ്സും കഴുകിവെച്ച് നേരെ വന്നു ഒറ്റയുറക്കം.

അപ്പോ ദാണ്ടെ വുഡ്‌ബിയുടെ വിളി. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി നാവിനെ നല്ലവണ്ണം കണ്ട്രോള്‍ ചെയ്ത് അവളുടെ പഞ്ചാരവാക്കുകള്‍ക്കുകാതോര്‍ത്ത് പതിയെ പുതപ്പിനടിയിലേക്കൂ നൂണ്ടിറങ്ങി. ഹാപ്പി വീക്കെന്‍ഡ്!!!

ഗുണപാഠം : സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെയാണ്. ഓരോരുത്തരും കണ്ടെത്തുന്ന രീതി അവരവരുടെ താല്പര്യം പോലിരിക്കും. അല്ലേലും കുട്ടന്‍സാരാ മോന്‍?

1 comment:

  1. സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെയാണ്. ഓരോരുത്തരും കണ്ടെത്തുന്ന രീതി അവരവരുടെ താല്പര്യം പോലിരിക്കും. അല്ലേലും കുട്ടന്‍സാരാ മോന്‍?

    ReplyDelete

എന്തായാലും വന്നതല്ലേ, എന്നാ ഒന്നു കമന്റിയേച്ച്...